മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു പൊ​രി​കണ്ണി​ക​ര കു​ളം മാ​ലി​ന്യ​മു​ക്ത​മാ​ക്കി
Thursday, September 17, 2020 10:29 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഉ​പ്പു​ത​റ പൊ​രി​കണ്ണി​ക​ര കാ​ണ​ക്കാ​ലി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ച കു​ളം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മാ​ലി​ന്യ​മു​ക്ത​മാ​ക്കി.

മു​പ്പ​തോ​ളം വീ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന കു​ളം മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​രി​ക​ണ്ണി സ്വ​ദേ​ശി കെ ​എ​ൻ . രാ​ജേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ കു​ളം വ്യ​ത്തി​യാ​ക്കാ​ൻ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​മ്മീ​ഷ​ൻ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കു​ളം വ​റ്റി​ച്ച് മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഇ​വി​ടെ മ​റ്റ് ജ​ല സ്രോ​ത​സു​ക​ളി​ല്ല.