ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Thursday, September 17, 2020 10:29 PM IST
ചെ​റു​തോ​ണി:​ജി​ല്ല​യി​ലെ ക​ർ​ഷ​ക ജ​ന​ത​യോ​ടു​ള്ള നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി ജോ​ണി കു​ള​ന്പ​ള്ളി.​ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 24-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തു സ​ർ​ക്കാ​ർ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു നി​യ​മ ഭേ​ദ​ഗ​തി​യും കൊ​ണ്ടു​വ​രാ​ത്ത​ത് മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കു​ട​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഫി​ലി​പ്പ് മ​ല​യാ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​രാ​ജ​ൻ കു​ന്പ​ഴം, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ടോ​മി തൈ​ലം​മ​നാ​ൽ,പി.​ടി. ഡൊ​മി​നി​ക്,റോ​ബി​ൻ വ​ട്ട​ക്കാ​ന,ജോ​ർ​ജ് കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
സ​മാ​പ​ന​യോ​ഗം തോ​മ​സ് പെ​രു​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.