ഫീ​സ്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: കെഎ​സ്‌​സി -എം
Thursday, September 17, 2020 10:31 PM IST
ചെ​റു​തോ​ണി: കെഎസ്‌​സി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​സ് കെ ​മാ​ണി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് രാ​ജി​വ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ്വീ​ക​ര​ണ യോ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫീ​സ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ബി​നോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷ​ൻ ചു​മ​പ്പു​ങ്ക​ലി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ജി​ബി​ൻ ജോ​ർ​ജി​നെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ , ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ടോ​മി തൈ​ലം​മ​നാ​ൽ, ഉ​ദീ​ഷ് ഫ്രാ​ൻ​സീ​സ്, ഷി​ബി​ൻ ന​ട​ക്ക​ൽ, ബെ​ന്നി പു​തു​പ്പാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.