കോ​വി​ഡ് ബാ​ധി​ത​ൻ ജോ​ലി​ക്കെ​ത്തി: കെഎ​സ്ഇ​ബി ഓ​ഫീ​സ് അ​ട​ച്ചു
Saturday, September 19, 2020 10:48 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ് ബാ​ധി​ത​ൻ ജോ​ലി​ക്കെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സ് അ​ട​ച്ചു. അ​റ​ക്കു​ളം സ്വ​ദേ​ശി​യാ​യ കോ​വി​ഡ് രോ​ഗി ജോ​ലി​ക്കെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ജ​ന​റേ​ഷ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സാ​ണ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​യി.

വി​വ​ര​മ​റി​ഞ്ഞ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി എ​ൻ​ജി​നി​യ​ർ​മാ​രു​മാ​യു​ള്ള ച​ർ​ച്ച​ക്ക് ശേ​ഷം താ​ത്കാ​ലി​ക​മാ​യി ഓ​ഫീ​സ് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് നില​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ൽ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ ഉ​ണ്ട്. ഇ​തി​നു പു​റ​മെ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കു​ട​യ​ത്തൂ​രി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​നാ​ൽ കാ​ഞ്ഞാ​ർ ടൗ​ണ്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു.