നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Saturday, September 19, 2020 10:48 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും സ​ന്പ​ർ​ക്ക​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
ഒ​രു മ​ത്സ്യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നും ഒ​രു പ​ച്ച​ക്ക​റി വ്യാ​പാ​രി​ക്കും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ആ​റ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒ​രു ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ക്കും ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ 42 പേ​രാ​ണ് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രോ​ഗി​ക​ളാ​യ​ത്. ഇ​തോ​ടെ​യാ​ണ് ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ടൗ​ണ്‍ പൂ​ർ​ണ​മാ​യി അ​ട​ച്ച​ത്.
നെ​ടു​ങ്ക​ണ്ട​ത്തെ മ​ത്സ്യ​വ്യാ​പാ​രി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 300 പേ​രു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ര​ണ്ടാം സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ആ​യി​ര​ത്തോ​ളം പേ​രാ​ണു​ള്ള​ത്. കു​മ​ളി എ​ട്ടാം​മൈ​ൽ മു​ത​ൽ രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, പൂ​പ്പാ​റ, ചെ​മ്മ​ണ്ണാ​ർ, ക​ന്പം​മെ​ട്ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​യാ​ൾ എ​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം 42 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തി​നി​ടെ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​രാ​തി​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​നെ സ​മീ​പി​ക്കു​ന്പോ​ൾ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​നാ​ണ് ല​ഭി​ക്കു​ന്ന മ​റു​പ​ടി. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്കും പ​ല​ച​ര​ക്ക് ക​ട​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​മി​ല്ലാ​ത്ത​വ​രെ ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.