അ​പേ​ക്ഷ നീ​ട്ട​ണം
Saturday, September 19, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ലം ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷാ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി സെ​പ്തം​ബ​ർ 30 എ​ന്ന​ത് മാ​ർ​ച്ച് 31 വ​രെ​യാ​ക്കി നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജോ​സ് കോ​ല​ടി, ജോ​സ് മു​ഞ്ഞ​നാ​ട്ട്, ജി​ജി വാ​ളി​യം​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.