വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം
Saturday, September 19, 2020 10:50 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്നു. മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​ക​ളാ​യ പാ​ല​മ​റ്റ​ത്ത് പു​ത്ത​ൻ​പു​ര ഗി​രീ​ഷ്, മു​തൂ​റ്റ് സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

കു​രു​മു​ള​കും ജാ​തി​പ​ത്രി​യും ഏ​ല​ക്ക​യു​മ​ട​ക്ക​മു​ള്ള മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം​പോ​യ​താ​യി ക​ട​യു​ട​മ​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ടി​മാ​ലി പോ​ലീ​സ് അ​റി​യി​ച്ചു.