ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ
Sunday, September 20, 2020 10:22 PM IST
‌രാ​ജ​കു​മാ​രി: മ​ഞ്ഞ​ക്കു​ഴി ആ​ദി​വാ​സി കു​ടി​യോ​ടു​ചേ​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. വീ​ണു മ​രി​ച്ച​താ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.മ​ഞ്ഞ​ക്കു​ഴി​യി​ൽ​നി​ന്നും പൂ​പ്പാ​റ മു​ള്ള​ൻ​ത​ണ്ടി​ലേ​ക്കു​ള്ള പാ​ത​യോ​ടു ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ ആ​ദി​വാ​സി കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി ഇ​വ​രു​ടെ വീ​ടി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദം കേ​ട്ടി​രു​ന്നു. കാ​ട്ടാ​ന എ​ത്താ​റു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലും രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ലും ഇ​വ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യി​ല്ല. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ലെ വ​സ്ത്ര​ങ്ങ​ൾ കീ​റി​യ നി​ല​യി​ലാ​ണ്. വീ​ണ​തി​ന്‍റെ അ​ട​യാ​ളം ശ​രീ​ര​ത്തി​ലു​ണ്ട്. പൂ​പ്പാ​റ മു​ള്ള​ൻ​ത​ണ്ടി​ലെ ബെ​വ്കോ ഒൗ​ട്ലെ​റ്റി​ൽ​നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​ശേ​ഷം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ വ​ഴി നി​ശ്ച​യ​മി​ല്ലാ​തെ വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​മാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.