സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, September 23, 2020 10:31 PM IST
ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ൽ വി​ധ​വ​യും വ​യോ​ധി​ക​യു​മാ​യ വീ​ട്ട​മ്മ​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​ടു​ക്കി ഡാം ​ടോ​പ്പി​നു​സ​മീ​പം ചാ​ന്തു​കാ​ൽ​പ​റ​ന്പി​ൽ ന​ബീ​സ ഇ​ബ്രാ​ഹി​മി​ന്‍റെ (80) വീ​ടാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഈ​വ​ർ​ഷം ആ​ദ്യ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ണി​രു​ന്നു. വീ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ എം​പി​ക്കും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​ങ്ക​മ​ണി വി​ല്ലേ​ജി​ലും അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി​ട്ടും വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വ​രു​ടെ വീ​ടി​ന്‍റെ മു​റ്റം ഉ​ൾ​പ്പെ​ടെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഭാ​ഗം​കൂ​ടി ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ത​റ​യോ​ടു​ചേ​ർ​ന്ന് ഇ​ടി​ഞ്ഞു​പോ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ​കൂ​ടി പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന് സ​മീ​പം കു​റ​ത്തി​മ​ല​യു​ടെ അ​ടി​വാ​ര​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​തി​നു സ​മീ​പ​ത്താ​ണ് അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​വും എ​ട്ടോ​ളം വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വെ​ള്ള​മൊ​ഴു​കു​ന്ന തു​ര​ങ്ക​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം​മു​ന്പാ​ണ് ലോ​ണെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മെ​ല്ലാ​മാ​യി ഇ​വ​ർ വാ​സ​യോ​ഗ്യ​മാ​യൊ​രു വീ​ട് നി​ർ​മി​ച്ച​ത്. മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണി​വ​ർ​ക്കു​ള്ള​ത്.