താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് 1.48 ല​ക്ഷം ചെ​ല​വാ​യി
Thursday, September 24, 2020 10:01 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കാ​തെ ഓ​പ്പ​റേ​ഷ​ൻ മു​ട​ങ്ങി​യ തോ​ട്ടം തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​ക്കേ​ണ്ടി​വ​ന്ന​ത് 1.48 ല​ക്ഷം രൂ​പ. സ​ർ​ക്കാ​ർ ആ​ശു​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കേ​ണ്ട ചി​കി​ത്സ​യ്ക്കാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി വി​ന​യാ​യ​ത്.

തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ പൂ​പ്പാ​റ സ്വ​ദേ​ശി​നി അ​രു​ണാ​ദേ​വി പ്ര​ഭു​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണ് ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​ത്. ഓ​ഗ​സ്റ്റ് 29-ന് ​ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കാ​ലി​ന്‍റെ അ​സ്ഥി ഒ​ടി​ഞ്ഞാ​ണ് ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം മൂ​ന്നാം​ദി​വ​സം അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ൽ ഓപ്പ​റേ​ഷ​ൻ നി​ശ്ച​യി​ച്ചു.

അ​സ്ഥി​വി​ഭാ​ഗം മേ​ധാ​വി രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്താ​ൻ തീ​യ​റ്റ​റി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ അ​ന​സ്തേ​ഷ്യ​നി​സ്റ്റ് ത​യാ​റാ​യി​ല്ല. ആ​റു​മ​ണി​ക്കൂ​റോ​ളം ഓ​പ്പ​റേ​ഷ​ൻ ടേ​ബി​ളി​ൽ കി​ട​ന്ന അ​രു​ണാ​ദേ​വി​യെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ത്തി മ​റ്റൊ​രാ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച് ചി​കി​ത്സ ന​ട​ത്തി.

താ​ൻ നേ​രി​ട്ട ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി​യും ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന ഭീ​മ​മാ​യ തു​ക അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രി​ൽ​നി​ന്നും ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും അ​രു​ണാ​ദേ​വി മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.