ലൈ​ഫ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Thursday, September 24, 2020 10:01 PM IST
ഇ​ടു​ക്കി: അ​ശ​ര​ണ​രാ​യ ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​വും സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ടു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ 29 ലൈ​ഫ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ർ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഓ​ണ്‍​ലൈ​നാ​യി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ച്ചു. വെ​ള്ള​യാം​കു​ടി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് 44 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ഭ​വ​ന സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പു​ളി​യ​ൻ​മ​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള ഒ​രേ​ക്ക​ർ​കൂ​ടി ഭ​വ​ന​സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്ഥ​ലം സ്വ​ന്ത​മാ​യു​ള്ള 1019 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും ഇ​തി​ന​കം വീ​ട് ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 20.5 കോ​ടി രൂ​പ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചു.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടെ​സി ജോ​ർ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, എ​മി​ലി ചാ​ക്കോ, കൗ​ണ്‍​സി​ല​ർ സ​ണ്ണി ചെ​റി​യാ​ൻ, രാ​ഷ്ട്യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​ആ​ർ. സ​ജി, മ​നോ​ജ് എം. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​രി​ക്കാ​ശേ​രി ബ​സ് സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത സ​ജീ​വ്, കെ.​പി. സു​രേ​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ൻ​മേ​ഷ് കെ. ​ജോ​സ്, ഷാ​ജി തോ​മ​സ്, ഷൈ​നി തോ​മ​സ്, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ കെ.​എ അ​ലി, എം.​കെ പ്രീ​യ​ൻ, തോ​മ​സ് പു​ളി​മൂ​ട്ടി​ൽ, മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. ച​ന്ദ്ര​ൻ, തോ​പ്രാം​കു​ടി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ തോ​മ​സ്, വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​വ​ല വ​നി​താ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പ്രാ​ദേ​ശി​ക തി​രി തെ​ളി​ക്ക​ൽ ച​ട​ങ്ങും ശി​ലാ​ഫ​ല​ക അ​നാഛാ​ദ​ന ച​ട​ങ്ങും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങി​ൽ പ​ങ്ക് ചേ​ർ​ന്നു. ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​വീ​ണ്‍, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​മാ​ൻ സി​റി​യ​ക് തോ​മ​സ്, സാ​ജു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തി​ലെ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വെ​ങ്ങാ​ലൂ​ർ​ക്ക​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഭ​വ​ന സ​മു​ച്ച​യം ഉ​യ​രു​ക.