മ​ല​യി​ടി​ച്ചി​ലി​നു കാ​ര​ണം പാ​റ ഖ​ന​ന​മെ​ന്ന് എ​ൻ​ഐ​ടി
Thursday, September 24, 2020 10:01 PM IST
മൂ​ന്നാ​ർ: ഗ്യാ​പ് റോ​ഡി​ലെ മ​ല​യി​ടി​ച്ചി​ലി​ന് കാ​ര​ണം വ​ൻ സ്ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള പാ​റ​ഖ​ന​ന​മെ​ന്ന് എ​ൻ​ഐ​ടി റി​പ്പോ​ർ​ട്ട്. വ​ൻ​തോ​തി​ലു​ള്ള പാ​റ ഖ​ന​ന​ത്തി​ലൂ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ത​ന്നെ മാ​റി​പ്പോ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ല​ത്തു​മാ​ത്രം മൂ​ന്നു​ത​വ​ണ​യാ​ണ് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ഗ്യാ​പ് റോ​ഡ് ഭാ​ഗ​ത്ത് വ​ൻ മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ൻ​തോ​തി​ലു​ള്ള മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി. ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​നാ​ശ​വും നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
ഗ്യാ​പ് റോ​ഡ് ദു​ര​ന്ത മേ​ഖ​ല​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ​നി​ന്നു​ള്ള സം​ഘം നേ​രി​ട്ടെ​ത്തി പ​ഠ​നം ന​ട​ത്തി​യ​ത്. സം​ഘം സ​ബ് ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് വ​ൻ​തോ​തി​ൽ പാ​റ ഖ​ന​നം ന​ട​ത്തു​ക​യും വ​ൻ​ശ​ക്തി​യു​ള്ള സ്ഫോ​ട​ന​ങ്ങ​ളു​മാ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന മ​ല​യി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.
എ​ൻ​ഐ​ടി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ, റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​കും. മ​ണ്ണി​ടി​ച്ചി​ലി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.