ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, September 24, 2020 10:01 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ര​ട്ട​യാ​ർ ടൗ​ണ്‍, നാ​ല് സെ​ന്‍റ് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ്, മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ​ത്. ഇ​ര​ട്ട​യാ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 21 പേ​രും സെ​ക്ക​ൻ​ഡ​റി സ​ന്പ​ർ​ക്ക​ത്തി​ൽ 50-ലേ​റെ പേ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ടൗ​ണ്‍, സാം​സ്കാ​രി​ക നി​ല​യം മു​ത​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​ന്പ് വ​രെ​യു​ള്ള ഇ​ര​ട്ട​യാ​ർ - ക​ട്ട​പ്പ​ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഏ​ഴാം വാ​ർ​ഡി​ലെ ഇ​ര​ട്ട​യാ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ഗു​രു​ചി​ത്ര ഹോ​സ്പി​റ്റ​ൽ വ​രെ​യു​ള്ള തു​ള​സി​പ്പാ​റ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും എ​ട്ടാം വാ​ർ​ഡി​ലെ നാ​ല് സെ​ന്‍റ് കോ​ള​നി​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ആ​ശു​പ​ത്രി എ​ന്നി​വ​യൊ​ഴി​കെ ടൗ​ണി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു.