ഇ​ട​തു മു​ന്ന​ണി​യു​ടെ ക​ർ​ഷ​ക സ്നേ​ഹം കാ​പ​ട്യ​മെ​ന്ന്
Thursday, September 24, 2020 10:01 PM IST
ചെ​റു​തോ​ണി: സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ത്ത ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​സ്നേ​ഹം കാ​പ​ട്യ​മാ​ണെ​ന്ന് കേ​ര​ള ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് -ഐ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​നോ​ജ്.

ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 31-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​നോ​ജ്.

അ​ഴി​മ​തി​യി​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​നോ സ​ർ​വ​ക​ക്ഷി യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​വാ​നോ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ന്ന് മ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

മു​രി​ക്കാ​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ടി​ക്കും.