ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലു​ക​ൾ ക​ത്തി​ച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്
Friday, September 25, 2020 9:44 PM IST
തൊ​ടു​പു​ഴ:​ ക​ർ​ഷ​ക​രു​ടെ മ​ര​ണ​മ​ണി മു​ഴ​ക്കു​ന്ന ക​ർ​ഷ​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക ബി​ല്ലു​ക​ൾ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​സി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം.​മോ​നി​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​റ​വു​ങ്ക​ൽ, ഫി​ലി​പ്പ് ചേ​രി​യി​ൽ ,ജോ​യി പു​ത്തേ​ട്ട്, ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, എ.​എ​സ് ജ​യ​ൻ, ഷി​ബു പൗ​ലോ​സ്, ജെ​യ്സ് ജോ​ണ്‍, തോ​മ​സ് പ​യ​റ്റ്നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.