വാഹനങ്ങൾക്ക് കെണിയൊരുക്കി കുഴി
Friday, September 25, 2020 9:44 PM IST
തൊ​ടു​പു​ഴ: ജ്യോ​തി സൂ​പ്പ​ർ ബ​സാ​റി​ന് സ​മീ​പം അ​ർ​ബ​ൻ ബാ​ങ്കി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് പ്ര​ധാ​ന റോ​ഡി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്.
കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​യു​ടെ ആ​ഴം അ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ത് ഏ​റെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​നം ഈ ​കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല.
നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ന​യാ​യ കു​ഴി​യു​ള്ള​ത്. ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള റോ​ഡി​ലെ കു​ഴി നി​ക​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.