രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു
Friday, September 25, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ലെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലും ആ​മ​പ്പാ​റ​യി​ലും സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നെ അ​പേ​ക്ഷി​ച്ച് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും സീ​സ​ണാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​രെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

കു​റ​വ​ൻ - കു​റ​ത്തി മ​ല​യി​ലേ​ക്കും ആ​മ​പ്പാ​റ​യി​ലേ​ക്കു​മു​ള്ള ഡി​ടി​പി​സി​യു​ടെ ക​വാ​ട​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ത​മി​ഴ്നാ​ടി​ന്‍റെ വ​ന​ഭൂ​മി​യി​ലൂ​ടെ ക​യ​റി​യാ​ണ് സ​ഞ്ചാ​രി​ക​ൾ മൊ​ട്ട​ക്കു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്. രാ​മ​ക്ക​ല്ലി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

മേ​ഖ​ല​യി​ലെ ആ​റു​പ​ത് ശ​ത​മാ​ന​ത്തോ​ളം ജ​ന​ങ്ങ​ളും ടൂ​റി​സം, ഓ​ഫ്റോ​ഡ് സ​വാ​രി, ക​ച്ച​വ​ടം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ പ്ര​ദേ​ശം വി​ജ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സ​ന്പ​ർ​ക്ക വി​ല​ക്കു​മൂ​ലം വേ​ന​ല​വ​ധി​ക്കാ​ല​ത്തെ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കും ഇ​ല്ലാ​താ​യി.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും പ്ര​ള​യം​മൂ​ലം രാ​മ​ക്ക​ൽ​മെ​ട്ടി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലേ​ക്കു​ള്ള വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ രാ​മ​ക്ക​ൽ​മെ​ട്ടും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

എ​പ്പോ​ഴും വീ​ശി​യ​ടി​ക്കു​ന്ന കു​ളി​ർ​കാ​റ്റും ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂ​ര കാ​ഴ്ച​യു​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ന്നി​ൻ​മു​ക​ളി​ലെ കു​റ​വ​ൻ - കു​റ​ത്തി പ്ര​തി​മ​യും പു​തി​യ​താ​യി നി​ർ​മി​ച്ച മ​ഴ​മു​ഴ​ക്കി വേ​ഴാ​ന്പ​ലി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വാ​ച്ച്ട​വ​റും കാ​ണാ​നും ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. കു​ന്നി​ൻ​ചെ​രു​വി​ലൂ​ടെ​യു​ള്ള ജീ​പ്പ് സ​വാ​രി​യും ആ​ക​ർ​ഷ​ണീ​യ​മാ​ണ്. ജീ​പ്പ് സ​വാ​രി ഇ​പ്പോ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. രാ​മ​ക്ക​ൽ​മെ​ട്ടി​ന് സ​മീ​പ​മു​ള്ള ആ​മ​പ്പാ​റ കാ​ണാ​നും നി​ര​വ​ധി​പേ​ർ എ​ത്തി​യി​രു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഡി​ടി​പി​സി​യു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളാ​ണ് രാ​മ​ക്ക​ൽ​മെ​ട്ടി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1.38 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ലു​ടെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ച്ച് ട​വ​ർ, ന​ട​പ്പാ​ത​ക​ൾ, വി​ശ്ര​മ​ത്തി​നു​ള്ള സൗ​ക​ര്യം, മാ​തൃ​ഭ​വ​നം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ശൗ​ചാ​ല​യ സ​മു​ച്ച​യം, കു​ടി​വെ​ള്ളം, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ആ​ധു​നി​ക ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​മ​പ്പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്റ്റീ​ൽ സു​ര​ക്ഷാ വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു.

നി​ര​വ​ധി ഇ​രി​പ്പി​ട​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
രാ​മ​ക്ക​ൽ​മെ​ട്ടി​ലെ മൊ​ട്ട​ക്കു​ന്നി​ന്‍റെ പ​ച്ച​പ്പ് നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഗ്രീ​ൻ കാ​ർ​പ്പ​റ്റ് എ​ന്ന​പേ​രി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഡി​ടി​പി​സി. കു​റ​വ​ൻ - കു​റ​ത്തി ശി​ൽ​പ​ത്തി​ന​ടു​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ആ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും ശി​ൽ​പം രാ​ത്രി​യി​ലും കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കി. സ​ഞ്ചാ​രി​ക​ൾ​ക്കും ഓ​ഫ് റോ​ഡ് സ​വാ​രി ന​ട​ത്തു​ന്ന ജീ​പ്പു​കാ​ർ​ക്കും കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും.

ആ​മ​പ്പാ​റ​യി​ലേ​ക്കു​ള്ള റോ​പ് വേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സാ​ധ്യ​താ പ​ഠ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 20 മീ​റ്റ​ർ ഉ​യ​ര​മു​ള്ള വാ​ച്ച്ട​വ​ർ, സ്നാ​ക്സ് ബാ​ർ, ആ​കാ​ശ ഉൗ​ഞ്ഞാ​ൽ എ​ന്നി​വ​യും ആ​മ​പ്പാ​റ​യി​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഹാം​ഗിം​ഗ് ബ്രി​ഡ്ജും സ്ഥാ​പി​ക്കും.
സ്റ്റീ​ൽ അ​ഥേ​താ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​വി​ടു​ത്തെ നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.