മൂ​ന്നാ​ർ ഫ​യ​ർ ഫോ​ഴ്സി​ന് പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ള നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കും
Friday, September 25, 2020 10:04 PM IST
ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു വി​ഭാ​ഗ​ത്തി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കു സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​റി​ൽ പ്ര​ള​യം ഉ​ൾ​പ്പെ​ടെ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​പ്പോ​ൾ ടാ​റ്റാ ക​ന്പ​നി​യു​ടെ ഒ​രു ല​യ​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴു​കി സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ണ​ൽ വി​ൽ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
വീ​ട് നി​ർ​മി​ക്കാ​ൻ മ​ണ്ണെ​ടു​ക്കാ​നു​ള്ള അ​നു​മ​തി പ​ല​യി​ട​ങ്ങ​ളി​ലും ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ണെ​ടു​ത്ത് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ല്ലെ​ങ്കി​ൽ ജി​യോ​ള​ജി വ​കു​പ്പ് പി​ഴ ചു​മ​ത്തും. എ​ന്നാ​ൽ പ​ല​രും മ​ണ്ണെ​ടു​ത്ത് വി​ൽ​ക്കാ​നാ​യി അ​നു​മ​തി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.
വ​ള​രെ ഉ​യ​ര​ത്തി​ൽ മ​ണ്ണെ​ടു​ക്കാ​ൻ പാ​ടി​ല്ല. ബെ​ഞ്ച് രീ​തി​യി​ൽ ത​ട്ടു​ക​ളാ​യി മാ​ത്ര​മേ മ​ണ്ണെ​ടു​ക്കാ​വൂ.
അ​ത​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കു​മെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് പ്ര​തി​നി​ധി അ​റി​യി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ ശാ​ന്തി​പ്പാ​ലം, നൂ​റ​ടി പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണ കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ധി പാ​ലി​ച്ച് ന​ട​പ​ടി​ക​ളാ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, അ​സി. ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.