തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 25, 2020 10:13 PM IST
തൊ​ടു​പു​ഴ:​തു​ണി​ക​ഴു​കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ണ്ട​മ​റ്റം മ​ണ്ണാ​റ​ത്ത​റ പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ അ​മ്മി​ണി(75)​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വ​ണ്ട​മ​റ്റം പ്ലാ​ക്കു​ഴി പാ​ല​ത്തി​നു സ​മീ​പം ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം.

തു​ണി​യ​ല​ക്കു​ന്ന​തി​നാ​യി പാ​ല​ത്തി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ അ​മ്മി​ണി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും കാ​ളി​യാ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി. ഫ​യ​ർ​ഫോ​ഴ്സ് മ​ട​ങ്ങി​യ​തി​നു ശേ​ഷം നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് രാ​ത്രി വൈ​കി കു​ളി​ക്ക​ട​വി​നു സ​മീ​പ​ത്തു നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ:​പ്ര​കാ​ശ്, ദാ​സ​ൻ, ഹ​രി.​മ​രു​മ​ക്ക​ൾ:​ഇ​ന്ദു, രേ​ഖ, ബി​ന്ദു.അ​മ്മി​ണി