പു​ലി​യെ കെ​ണി​വ​ച്ചുകൊ​ന്ന കേ​സി​ലെ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Saturday, September 26, 2020 10:31 PM IST
മൂ​ന്നാ​ർ: പു​ള്ളി​പ്പു​ലി​യെ കെ​ണി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ എ​സ്റ്റേ​റ്റി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​സി​എ​ഫ് ബി. ​സ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന്നി​മ​ല ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ലും പ്ര​തി​യു​ടെ വീ​ട്ടി​ലു​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ക​ന്നി​മ​ല ലോ​യ​ർ ഡി​വി​ഷ​നി​ലെ തേ​യി​ല​ക്കാ​ടി​നു സ​മീ​പം പു​ള്ളി​പ്പു​ലി​യെ കെ​ണി​യി​ൽ കു​ടു​ങ്ങി ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യ എ. ​കു​മാ​റി​നെ (34) വ​നം​വ​കു​പ്പ് അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ത​ന്‍റെ പ​ശു​വി​നെ ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പ് പു​ലി ആ​ക്ര​മി​ച്ചു കൊ​ന്ന​തി​ന്‍റെ പ​ക തീ​ർ​ക്കാ​നാ​ണ് പു​ലി​യെ കൊ​ന്ന​തെ​ന്നു മൊ​ഴി​ന​ൽ​കി​യ​ത്.
സി​നി​മ​ക​ളി​ൽ​നി​ന്നും വ​ന്യ​മ്യ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തെ​ങ്ങി​നെ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി നൂ​ൽ​ക​ന്പി​കൊ​ണ്ട് കെ​ണി​യു​ണ്ടാ​ക്കി പു​ലി എ​സ്റ്റേ​റ്റി​ൽ ക​യ​റു​ന്ന ഭാ​ഗം ക​ണ്ടെ​ത്തി അ​വി​ടെ സ്ഥാ​പി​ച്ചു. സ്ഥി​ര​മാ​യി എ​ല്ലാ​ ദി​വ​സ​വും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ലി കെ​ണി​യി​ൽ അ​ക​പ്പെ​ടാ​തെ​വ​ന്ന​തോ​ടെ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കി. ഇ​തി​നി​ടെ​യാ​ണ് പു​ലി കെ​ണി​യി​ൽ അ​ക​പ്പെ​ട്ട​ത്.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​മാ​റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി നാ​ളെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മൂ​ന്നാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര​കു​മാ​ർ, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ തെ​ളി​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.