എം​ജി എം​കോം ഒ​ന്നാം റാ​ങ്ക്! സൂ​ര്യ വ​ർ​ഗീ​സി​ന്‍റെ നേ​ട്ട​ത്തി​ന് അ​പൂ​ർ​വ ശോ​ഭ
Saturday, September 26, 2020 10:31 PM IST
തൊ​ടു​പു​ഴ: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ സൂ​ര്യ വ​ർ​ഗീ​സി​ന്‍റെ നേ​ട്ട​ത്തി​ന് അ​പൂ​ർ​വ ശോ​ഭ. റെഗു​ല​ർ കോ​ള​ജു​ക​ളെ പി​ന്ത​ള്ളി​യാ​ണ് തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ സൂ​ര്യ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​തേ വി​ഷ​യ​ത്തി​ൽ ര​ണ്ടാം​പ്രാ​വ​ശ്യ​മാ​ണ് കോ​ള​ജ് റാ​ങ്ക് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

നെ​ടി​യ​ശാ​ല നെ​ല്ലി​ചു​വ​ട്ടി​ൽ വ​ർ​ഗീ​സ്- തെ​യ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ്. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ​നി​ന്നു ബി​കോ​മി​നു 86 ശ​ത​മാ​ന​വും വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ​നി​ന്നു പ്ല​സ്ടു​വി​ന് 91 ശ​ത​മാ​ന​വും എ​സ്എ​സ്എ​ൽ​സി​ക്ക് 92 ശ​ത​മാ​ന​വും മാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു. ബാ​ങ്ക് കോ​ച്ചിം​ഗ് ന​ട​ത്തി​വ​രു​ന്ന സൂ​ര്യ​യു​ടെ അ​ടു​ത്ത സ്വ​പ്നം ജോ​ലി​നേ​ടി കു​ടും​ബ​ത്തെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ​നി​ന്നു ക​ര​ക​യ​റ്റു​ക​യെ​ന്ന​താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച റെഗു​ല​ർ കോ​ള​ജു​ക​ളോ​ട് മ​ൽ​സ​രി​ച്ച് റാ​ങ്ക് നേ​ടാ​നാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​ർ​ജ് ജെ​യിം​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എം. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു. റാ​ങ്ക് ജേ​താ​വി​നെ നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ അ​ഭി​ന​ന്ദി​ച്ചു.