വാ​ഴ​ത്തോ​പ്പി​ൽ ഒ​രു വ​നി​താ ജ​ന​പ്ര​തി​നി​ധി​ക്കു​കൂ​ടി കോ​വി​ഡ്
Saturday, September 26, 2020 10:32 PM IST
ചെ​റു​തോ​ണി: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ജ​ന​പ്ര​തി​നി​ധി​ക്കു​കൂ​ടി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ധാ​രാ​ളം പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് വ​നി​താ അം​ഗ​ത്തി​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 18-ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​യി​ൽ​നി​ന്നു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വ്ഡ 19 പ​ട​ർ​ന്ന​ത്. ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള പ​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല.