കാ​റി​ൽ​നി​ന്നും തീ​യു​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, September 26, 2020 10:34 PM IST
തൊ​ടു​പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ​നി​ന്നും തീ​യു​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ തൊ​ടു​പു​ഴ കോ​താ​യി​ക്കു​ന്ന് ബൈ​പാ​സ് റോ​ഡി​ൽ ക​ദ​ളി​ക്കാ​ട് കൊ​ല്ല​മ​ല​യി​ൽ ജാ​ൻ​സി സോ​മ​ന്‍റെ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​യും പു​ക​യു​മു​യ​ർ​ന്ന​ത്. യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ത്തി​ൽ​നി​ന്നും ചാ​ടി​യി​റ​ങ്ങി സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നും വെ​ള്ളം​വാ​ങ്ങി ഒ​ഴി​ച്ചെ​ങ്കി​ലും പു​ക ശ​മി​ക്കാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.
ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ള്ളം പ​ന്പു​ചെ​യ്ത​തോ​ടെ പു​ക ശ​മി​ച്ചു. താ​മ​സി​ച്ചി​രു​ന്നെ​ങ്കി​ൽ കാ​റി​നു തീ​പി​ടി​ക്കു​മാ​യി​രു​ന്നെ​ന്നും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വാ​ഹ​നം പു​ക​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.