ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Sunday, September 27, 2020 10:13 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ മ​രി​യാ​പു​രം മ​ണ്ഡ​ലം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കും.
പ്ര​തി​മാ​സം 1,000 രൂ​പ വീ​തം മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലോ നേ​രി​ട്ടോ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​യാ​യ രോ​ഗി​ക്ക് കെ​പി​സി​സി എ​ക്സി​ക്ക്യു​ട്ടീ​വ് അം​ഗം എ.​പി. ഉ​സ്മാ​ൻ സ​ഹാ​യം വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ക്യാ​ൻ​സ​ർ​പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടു​ള്ള മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​നെ​ന്ന് യൂ​ണി​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി ത​യ്യി​ൽ, ജോ​ബി ഈ​രൂ​രി​ക്ക​ൽ, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, എ​സ്. ശ്രീ​ലാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യാ​ണ് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ.