ന​ഷ്ട​മാ​യ​ത് പി​തൃ​തു​ല്യ​നാ​യ നേ​താ​വി​നെ: റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, September 27, 2020 10:13 PM IST
തി​രു​വ​ന​ന്ത​പു​രം: പി​തൃ​തു​ല്യ​നാ​യ നേ​താ​വി​നെ​യാ​ണ് സി ​എ​ഫ് സാ​റി​ന്‍റെ വി​യോ​ഗ​ത്തി​ലു​ടെ ത​നി​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റ്യ​ൻ എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ മാ​ണി സാ​റി​നോ​ടൊ​പ്പം ആ​ഘോ​രാ​ത്രം ക​ഷ്ട​പ്പെ​ട്ട, എ​ന്നും സൗ​മ്യ​ത​യു​ടെ മു​ഖ​മാ​യി​രു​ന്ന സി ​എ​ഫ് സാ​റി​ന്‍റെ വി​യോ​ഗ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യും മ​ന്ത്രി​യാ​യും പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച ജ​ന​കീ​യ നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭ​ക്ക് അ​ക​ത്തും പു​റ​ത്തും എ​ല്ലാ​വ​രു​മാ​യി സൗ​ഹൃ​ദം നി​ല​നി​ർ​ത്തു​ക​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് സ​മീ​പ​സ്ഥ​നു​മാ​യി​രു​ന്നു - റോ​ഷി അ​ഗ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

അ​നു​ശോ​ചി​ച്ചു

ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​മു​ൻ ചെ​യ​ർ​മാ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് എം ​എ​ൽ എ ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കേ​ര​ള രാ​ഷ്ട്രീ​യ​തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ പ​റ​ഞ്ഞു