അ​ശാ​സ്ത്രീ​യ​മാ​യ ക​ലു​ങ്ക് നി​ർ​മാ​ണം സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്നു
Sunday, September 27, 2020 10:16 PM IST
ഉ​പ്പു​ത​റ: ദേ​ശീ​യ പാ​ത​യി​ലെ ക​ലു​ങ്ക് സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്നു. പീ​രു​മേ​ട് ചി​ദം​ബ​രം മെ​മ്മോ​റി​യ​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​നു സ​മീ​പം പ​ണി​യു​ന്ന ക​ലു​ങ്കാ​ണ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടു​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മി​ക്കു​ന്ന ക​ലു​ങ്കാ​ണ് സ്കൂ​ളി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഈ ​ദേ​ശി​യ പാ​ത​യ്ക്ക് താ​ഴ്ഭാ​ഗ​ത്താ​ണ് സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്.
ദേ​ശീ​യ​പാ​ത​യി​ൽ മ​ത്താ​യി​കൊ​ക്ക ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നാ​ണ് ക​ലു​ങ്ക് പ​ണി​യു​ന്ന​ത്.
മു​ൻ​പു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് വ​ലു​താ​ക്കി​യാ​ണ് പു​തി​യ ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു പി​ൻ​വ​ശ​ത്തേ​ക്കാ​ണ് വെ​ള്ളം തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​തി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ക​ല്ലും മ​ണ്ണും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ടം ബ​ല​ക്ഷ​യ​മാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​യും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ വെ​ള്ളം വ​ഴി​തി​രി​ച്ച് വി​ടു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ണി​ക​ൾ തു​ട​ങ്ങു​ക​യും വെ​ള്ളം വീ​ണ്ടും സ്കൂ​ളി​ലേ​ക്ക് എ​ത്തു​ക​യു​മാ​ണ്. സ്കൂ​ളി​നു ഭീ​ഷ​ണി​യു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ വെ​ള്ളം തി​രി​ച്ചു​വി​ട്ട് സ്കൂ​ൾ കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.