പ​രാ​ധീ​ന​ത​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​ക്ഷാ​മ​ത്തി​നു പു​റ​മെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ല​മു​ള്ള പ​രാ​ധീ​ന​ക​ളു​മെ​ന്ന് പ​രാ​തി.

ആ​ശു​പ​ത്രി​യി​ൽ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ പോ​ലും ല​ഭ്യ​മ​ല്ലെ​ന്ന് പ​രാ​തി ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യു​ടെ ഫ്രീ​സ​ർ ത​ക​രാ​റി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച പു​തി​യ മ​ന്ദി​രം കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​മാ​യി മാ​റി​യ​തോ​ടെ പ​ഴ​യ മ​ന്ദി​ര​ത്തി​ലാ​ണ് മ​റ്റു രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​വി​ടെ ടോ​യ്ല​റ്റ് സൗ​ക​ര്യം പോ​ലും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് രോ​ഗി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും പ​റ​യു​ന്നു.

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യു​ടെ ഫ്രീ​സ​ർ ത​ക​രാ​റി​ലാ​യി​ട്ട്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​വ​രെ സൂ​ക്ഷി​ക്കു​ക​യും വേ​ണം.

എ​ന്നാ​ൽ ഇ​വി​ടെ ഫ്രീ​സ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഫ്രീ​സ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു വി​നി​യോ​ഗി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി​യി​ലെ പു​ക​ക്കു​ഴ​ൽ ത​ക​രാ​റി​ലാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഇ​തി​ന്‍റെ ചു​വ​ടു​ഭാ​ഗം തു​രു​ന്പെ​ടു​ത്തു ന​ശി​ച്ച നി​ല​യി​ലാ​ണ്. ത​ക​ർ​ന്ന ഈ ​ഭാ​ഗം വ​ഴി പു​ക വ​മി​ക്കു​ന്ന​ത് മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​ർ​മു​റി​യു​ടെ ഭാ​ഗ​ത്തേ​ക്കും രോ​ഗി​ക​ൾ​ക്ക് കീ​മോ ചി​കി​ൽ​സ ചെ​യ്യു​ന്ന ഭാ​ഗ​ത്തേ​ക്കു​മാ​ണ്.

പ​ഴ​യ മ​ന്ദി​ര​ത്തി​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ലാ​ബി​നോ​ട്് ചേ​ർ​ന്നു​ള്ള ടോ​യ്ല​റ്റു​ക​ളാ​ണ് രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും മ​റ്റും നേ​രി​ടു​ന്ന രോ​ഗി​ക​ളാ​ണ് ഈ ​ടോ​യ്ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ടോ​യ്ല​റ്റു​ക​ളി​ൽ സാ​ധാ​ര​ണ ക്ലോ​സ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക വി​ധ​ത്തി​ൽ ഒ​രു ടോ​യ്ല​റ്റി​ലും യൂ​റോ​പ്യ​ൻ ക്ലോ​സ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടോ​യ്ല​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ടോ​യ്ല​റ്റു​ക​ളാ​ണ്. ഇ​തി​നു പു​റ​മെ ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​ത് മാ​റ്റി​യി​ടാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണ് ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. എ​ന്നാ​ൽ ഇ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​ലം​ഭാ​വ​മാ​ണ് വ​രു​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.