മ​ത്സ്യ​കൃ​ഷി വെ​ബി​നാ​ർ നാ​ളെ
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ഫി​ഷ​റീ​സ് യൂ​ണി​വ​ഴ്സി​റ്റി​യു​ടെ സ​ഹാ​യ ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പു​ഴ​യോ​ര മ​ത്സ്യ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം​ന​ൽ​കു​ന്നു. ഗൂ​ഗീ​ൾ മീ​റ്റി​ലൂ​ടെ​ലൂ​ടെ നാ​ളെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് ഡോ ​ബി​നു വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തും.
കു​ള​ത്തി​ന്‍റെ നി​ർ​മാ​ണം, മ​ത്സ്യ​കു​ഞ്ഞി​ന്‍റെ ല​ഭ്യ​ത, പ​രി​പാ​ല​ന​രീ​തി, വി​ള​വെ​ടു​പ്പ്,വി​പ​ണ​നം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. തൊ​ടു​പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള മ​ത്സ്യ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍. 9645080436
.
മു​ട്ട​കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം

തൊ​ടു​പു​ഴ: അ​ത്യു​ല്പാ​ദ​ന​ശേ​ഷി​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​മു​ള്ള ഗ്രാ​മ​ശ്രീ, ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ൽ​പെ​ട്ട 55 ദി​വ​സം പ്രാ​യ​മു​ള്ള മു​ട്ട​കോ​ഴി​കു​ഞ്ഞു​ങ്ങ​ൾ 150 രൂ​പ നി​ര​ക്കി​ൽ നാ​ലി​ന് കാ​ഡ്സ് സീ​ഡ് ബാ​ങ്കി​ൽ വി​ത​ര​ണം ചെ​യ്യും.​ഫോ​ണ്‍ :8078220717, 9539674233

ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി

തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​രി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി. ഡി​വൈ​എ​സ്പി​പി കെ.​സ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​ൻ​റ് ആ​ർ​ടി​ഒ പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​കെ.​ഷിം​നാ​സ്, എ​എം​വി​ഐ മാ​രാ​യ എം.​ദി​നേ​ശ് കു​മാ​ർ, പി.​ആ​ർ.​രാം​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.