ലോ​ക ടൂ​റി​സം ദി​നം ആ​ച​രി​ച്ചു
Monday, September 28, 2020 10:13 PM IST
ക​ട്ട​പ്പ​ന: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ബി​കോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ടൂ​റി​സം ദി​നം ആ​ഘോ​ഷി​ച്ചു. ടൂ​റി​സ്റ്റ് 2020 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഫോ​ട്ടോ​ഗ്ര​ഫി, ഓ​ണ്‍​ലൈ​ൻ ഉ​പ​ന്യാ​സ ര​ച​ന, യാ​ത്രാ​വി​വ​ര​ണം, ബോ​ട്ടി​ൽ ക്രാ​ഫ്റ്റ് , പ​വ​ർ പോ​യി​ന്‍റ് പ്ര​സ​ന്േ‍​റ​ഷ​ൻ എ​ന്നീ മ​ത്സ​ര​യി​ന​ങ്ങ​ളും ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചു. വെ​ബി​നാ​ർ ബി​സി​എ വി​ഭാ​ഗം മേ​ധാ​വി ജ്യോ​തി​ഷ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ടു​ക്കി ജി​ല്ല ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ വി.​എ​സ.് ഗി​രി​ഷ് ക്ലാ​സ് ന​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ, പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ ശ്വേ​ത സോ​ജ​ൻ, ഡേ​വി​സ് ജോ​സ​ഫ്്, അ​നി​റ്റ ജോ​സ്, ഡോ. ​എ​മി​ൽ​ഡ കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു

അ​ടി​മാ​ലി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പ​ക​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. സി​എം​പി സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ. കു​ര്യ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടി.​എ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​ഷ് ചേ​ന​ക്ക​ര, പി.​കെ. രാ​ജേ​ഷ്, കെ. ​ത​ങ്ക​ച്ച​ൻ, സെ​യ്ത് മ​ണ​ലി​ക്കു​ടി, ബി.​പി. മ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.