ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ്ര​തി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 29, 2020 10:14 PM IST
തൊ​ടു​പു​ഴ:​ ടൗ​ണ്‍ പ​ള്ളി​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്നു ത​യാ​റാ​ക്കി​യ ബൈ​ബി​ൾ കൈ​യെ​ഴു​ത്തു പ്ര​തി​യും വി​കാ​രി റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട് ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളും ഇ​ട​വ​ക​യി​ലെ മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ 17 പു​സ്ത​ക​ങ്ങ​ളും പ്ര​കാ​ശ​നം ചെ​യ്തു.
വി​ജ്ഞാ​ൻ​ഭ​വ​ൻ കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് എ​ഴു​മാ​യി​ൽ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ്ര​തി പ്ര​കാ​ശ​നം ചെ​യ്തു. 5,690 പേ​ജു​ള്ള കൈ​യെ​ഴു​ത്തു പ്ര​തി 600-ഓ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് 30 ദി​വ​സ​മെ​ടു​ത്താ​ണ് ത​യാ​റാ​ക്കി​യ​ത്. ​റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട് ര​ചി​ച്ച ജീ​വ​ന്‍റെ വ​ച​ന​ങ്ങ​ൾ, ജീ​വ​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ സി​എം​എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സി​റി​യ​ക് കോ​ട​മു​ള്ളി​ലും ഫാ.​ജോ​സ​ഫ് എ​ഴു​മാ​യി​ലും ചേ​ർ​ന്നു പ്ര​കാ​ശ​നം ചെ​യ്തു. അ​ദീ​ലാ​ബാ​ദ് രൂ​പ​ത ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
എ​സ്എ​ച്ച് ജ്യോ​തി പ്രൊ​വി​ൻ​സ് അ​സി.​പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ടെ​സി അ​ത്തി​ക്ക​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ​
ഇ​ട​വ​ക​യി​ലെ സി​എം​എ​ൽ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഫാ.​സി​റി​യ​ക് കോ​ട​മു​ള്ളി​ൽ നി​ർ​വ​ഹി​ച്ചു. ഫാ.​ഫ്രാ​ൻ​സി​സ് ന​ന്ദ​ല​ത്ത് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.​
മി​ഷ​ൻ​ലീ​ഗ് തൊ​ടു​പു​ഴ ശാ​ഖ​യു​ടെ ഒ​രു ല​ക്ഷം ജ​പ​മാ​ല എ​ന്ന പ്ര​വ​ർ​ത്ത​നം സ​ണ്‍​ഡേ​സ്കൂ​ൾ എ​ച്ച്എം സി​സ്റ്റ​ർ എ​ൽ​സ തു​ണ്ട​ത്തി​ൽ, ഫാ.​സി​റി​യ​ക് കോ​ട​മു​ള്ളി​ലി​ന് ജ​പ​മാ​ല ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ടൗ​ണ്‍ പ​ള്ളി അ​സി.​വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ക​ച്ചി​റ​പ്പാ​റേ​ക്കു​ടി​യി​ൽ, സി​സ്റ്റ​ർ റെ​ജി​ൻ, സി​സ്റ്റ​ർ ടെ​സ്മി, അ​ല​ക്സാ​ണ്ട​ർ പോ​ള​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.