ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ ജി​ല്ല​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഗാ​ന്ധി​സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​ന്പ​നി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ജോ​ർ​ജ് പാ​ല​ക്കീ​ലി​നെ ആ​ദ​രി​ക്കും.

തൊ​ടു​പു​ഴ​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന ഒ.​കെ.​ ക​നി സാ​ഹി​ബ് അ​നു​സ്മ​ര​ണം ന​ട​ത്തും. മൂ​ന്നി​ന് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ. നാ​ലി​ന് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​റി​ൽ പെ​ട്ടി​മു​ടി ദു​രി​ത​മേ​ഖ​ല​യി​ൽ സാ​ന്ത്വ​നം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.​

അ​ഞ്ചി​ന് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റ്റു​കു​ഴി ഗ്രേ​സ് വി​ല്ലേ​ജി​ൽ കു​ട്ടി​ക​ളു​ടെ ഗാ​ന്ധി പ​രി​പാ​ടി ന​ട​ത്തും. ആ​റി​ന് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ഗാ​ന്ധി - റൗ​ണ്ട് ടേ​ബി​ൾ ടോ​ക്ക്. ഏ​ഴി​ന് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഗാ​ന്ധീ​യം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.