തെ​രു​വി​ന്‍റെ ഗാ​യ​ക​ന് കൈ​ത്താ​ങ്ങുമായി കെഎസ്‌യു
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: ​ തെ​രു​വി​ന്‍റെ ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് കെഎസ്‌യു​വി​ന്‍റെ കൈ​ത്താ​ങ്ങ്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഗ​സ്നി ഏ​താ​നും നാ​ളു​ക​ളാ​യി തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.​ ക​ട​ത്തി​ണ്ണ​ക​ളി​ലും വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ലു​മാ​ണ് അ​ന്തി​യു​റ​ക്കം.

ഒ​രാ​ഴ്ചമു​ൻ​പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്പീ​ക്ക​റും മൈ​ക്കും രാ​ത്രി​യി​ൽ ആ​രോ മോ​ഷ്ടി​ച്ചു.​ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻപോ​ലും വ​ക​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ ഇ​ദ്ദേ​ഹം കു​റ​ച്ചുദി​വ​സ​ങ്ങ​ളാ​യി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​ട​ക്ക​മു​ള്ള തൊ​ടു​പു​ഴ​യി​ലെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്.​

പ​ഴ​യ ബ​സ്‌സ്റ്റാന്‍ഡിലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പി​രി​വെ​ടു​ത്ത് ഗ​സ്നി​ക്ക് ചെ​റി​യൊ​രു സ്പീ​ക്ക​ർ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.​ ക​ഴി​ഞ്ഞ ദി​വ​സം മി​നി സി​വി​ൽ സ്റ്റേ​ഷ​നുമു​ന്നി​ൽ കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രവേ​ദി​യി​ൽനി​ന്നും രാ​ത്രി​യി​ൽ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ക്കു​ന്ന​തു കേ​ട്ട് മു​ഹ​മ്മ​ദ് ഗ​സ്നി അ​വി​ടെ​യെ​ത്തി ത​ന്‍റെ സ​ങ്ക​ടം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്നു സ​മ​ര​വേ​ദി​യി​ൽ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.

സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സി​നെ​യും വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. സ​മ​ര​വേ​ദി​യി​ൽ ത​ന്നെ മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് സ്പീ​ക്ക​റും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​ന​ൽ​കാ​ൻ കെഎസ്‌ യു​ ജി​ല്ലാപ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സി​നെ അ​ദ്ദേ​ഹം ചു​മ​ത​ല​പ്പെ​ടു​ത്തി.​

തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ സ്പീ​ക്ക​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങിന​ൽ​കു​ക​യാ​യി​രു​ന്നു. ​തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ്‌സ്റ്റാൻ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ യും ​കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സും ചേ​ർ​ന്ന് മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് സ്പീ​ക്ക​റും ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി. ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് കോ​ക്കാ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ മു​ഹ​മ്മ​ദ് ഗ​സ്നി​യു​ടെ ദു​രി​തം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു നി​ര​വ​ധി​പേ​ർ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ു.