സ്ഥി​ര​നി​യ​മ​ന​മി​ല്ല; ​പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​ർ അ​വ​ഗ​ണ​ന​യി​ൽ
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ:​ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വീ​ടു​ക​ളി​ലെ​ത്തി രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്രൈ​മ​റി ന​ഴ്സു​മാ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ.

മ​തി​യാ​യ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടിവ​രു​ന്ന ഇ​വ​രെ പ​ത്തുവ​ർ​ഷ​ത്തോ​ളം ജോ​ലിചെ​യ്തി​ട്ടും സ്ഥി​ര​പ്പെ​ടു​ത്താ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.
2008 മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ കീ​ഴി​ൽ 1200 ന​ഴ്സു​മാ​ർ ജോ​ലി ചെ​യ്തുവ​രു​ന്നു​ണ്ട്.​ എ​ട്ടുമ​ണി​ക്കൂ​റാ​ണ് ജോ​ലിസ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പ​ല​പ്പോ​ഴും പ​ന്ത്ര​ണ്ടും പ​തി​നാ​ലും മ​ണി​ക്കൂ​ർവ​രെ ജോ​ലിചെ​യ്യേ​ണ്ട​താ​യിവ​രു​ന്നു.​ എ​ന്നാ​ൽ ഇ​വ​രെ പ​ഞ്ചാ​യ​ത്തി​ലേ​യോ പി​എ​ച്ച്സി​യു​ടെ​യോ കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​രാ​യി ഇ​തുവ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​രെ നി​യ​മി​ക്കു​ന്ന​ത്. അ​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽനി​ന്നും ല​ഭി​ക്കേ​ണ്ട സം​ര​ക്ഷ​ണ​മോ ആ​നൂ​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ല. നി​യ​മ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ​ണെ​ങ്കി​ലും ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​മ​ന​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.​ ഇ​തു​മൂ​ലം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പാ​ലി​യേ​റ്റീ​വ് പ്രൈ​മ​റി ന​ഴ്സു​മാ​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

ദി​വ​സ​ക്കൂ​ലി​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​വ​ർ​ക്ക് ശ​ന്പ​ളം കൃ​ത്യ​മാ​യി കൊ​ടു​ക്കാ​ൻപോ​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​ രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യാ​ലും പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് ഇ​വ​രു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​ക്കു​ന്നി​ല്ല.​

ജി​ല്ല​യി​ൽ 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 54 പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​ർ ജോ​ലിചെ​യ്തു വ​രു​ന്നു​ണ്ട്. 17,000-ഓ​ളം രോ​ഗി​ക​ളെ ഇ​വ​ർ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ച​രി​ച്ചു​വ​രു​ന്നു.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു പാ​ലി​യേ​റ്റീ​വ് ന​ഴ്സാ​ണു​ള്ള​ത്.​ എ​ന്നാ​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​നൂ​റി​ല​ധി​കം വ​രും.​ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു പി​ന്നാ​ക്കം പോ​കാ​നാ​വി​ല്ല.​ ക്വാറന്‍റൈനി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​രി​ച​ര​ണം ന​ൽ​കാ​ൻ ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.​ എ​ന്നാ​ൽ ഇ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ശ​ന്പ​ള​മോ പ​രി​ഗ​ണ​ന​യോ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണ്.