വി​ശ്വ​ജ്യോ​തി​യി​ൽ മെ​റി​റ്റ് ഡേ ​ന​ട​ത്തി
Wednesday, September 30, 2020 11:15 PM IST
വാ​ഴ​ക്കു​ളം:​ വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 2016-20 ബി.​ടെ​ക് ബാ​ച്ചു​ക​ളു​ടെ മെ​റി​റ്റ് ആ​ന്‍ഡ് ഫെ​യ​ർ​വെ​ൽ ഡേ ​ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍.​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സാ​ബു തോ​മ​സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ബെ​സ്റ്റ് ഒൗ​ട്ട്ഗോ​യിം​ഗ് സ്റ്റു​ഡ​ന്‍റി​നു​ള്ള ഫാ.​തോ​മ​സ് മ​ലേ​ക്കു​ടി എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ്, ഓ​രോ ബ്രാ​ഞ്ചിലും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​കു​ളം മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മു​ര​ളീ​കൃ​ഷ്ണ അ​വാ​ർ​ഡ്, ഓ​രോ ബ്രാ​ഞ്ചിലെയും ബെ​സ്റ്റ് പ്രോ​ജ​ക്റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ഇ​തി​നു പു​റ​മേ സം​സ്ഥാ​ന​ത്തി​നുപു​റ​ത്തു​നി​ന്നു​ള്ള അ​ർ​ബു​ദ​രോ​ഗ​ബാ​ധി​ത​യാ​യ കു​രു​ന്നി​ന് മൂ​ല​കോ​ശം ദാ​നം ചെ​യ്ത വി​ശ്വ​ജ്യോ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ മി​ന്ന, മി​ന്നി എ​ന്നി​വ​രെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.​

ഈ വ​ർ​ഷ​ത്തെ അ​വ​സാ​ന സെ​മ​സ്റ്റ​റി​ൽ 99.46 ശ​ത​മാ​നം വി​ജ​യ​മാ​ണ് കോ​ള​ജി​ന് ല​ഭി​ച്ച​ത്.​ യോ​ഗ​ത്തി​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ നെ​ടു​ന്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​ണ്‍, സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഷോ​ണ്‍ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.