മ​ണി​യാ​റ​ൻ​കു​ടി, വ​ട്ട​മേ​ട് മേ​ഖ​ല കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന ഭീ​തി​യി​ൽ
Wednesday, September 30, 2020 11:18 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ മ​ണി​യാ​റ​ൻ​കു​ടി, വ​ട്ട​മേ​ട് മേ​ഖ​ല​ക​ൾ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലെ​ന്ന് ആ​ശ​ങ്ക. മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 112 പേ​രി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ എ​ട്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ ന​ട​ന്നു. ഇ​വി​ടെ 178 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തും മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​യു​ടേ​താ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ല​ഭി​ച്ച​ത്.

മ​ണി​യാ​റ​ൻ​കു​ടി-​വ​ട്ട​മേ​ട്ടി​ൽ വ​യോ​ജ​ന ക്ല​ബ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ വ​നി​താ ജ​ന​പ്ര​തി​നി​ധി​യി​ൽ​നി​ന്നാ​ണ് പ്ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​ത്. ഇ​വ​ർ നി​ര​വ​ധി വീ​ടു​ക​ളി​ലെ​ത്തി ആ​ളു​ക​ളെ പ​രി​പാ​ടി​യി​ലേ​ക്ക് നേ​രി​ട്ട് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​യു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള നാ​ലോ​ളം​പേ​ർ​ക്ക് നേ​ര​ത്തെ​ത​ന്നെ ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ അ​ശ്ര​ദ്ധ​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പിക്കു​ക​യും ചെ​യ്യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ന്ന് മ​ണി​യാ​റ​ൻ​കു​ടി​യി​ൽ വീ​ണ്ടും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി​ബി ജോ​ർ​ജ് അ​റി​യി​ച്ചു.