തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സേ​വ​നം മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്തും
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: റോ​ഡുവെ​ട്ടും തോ​ടുവൃ​ത്തി​യാ​ക്ക​ലും കാ​ടുവെ​ട്ടി​ത്ത​ളി​ക്ക​ലി​ലും മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പുപ​ദ്ധ​തി​യു​ടെ സേ​വ​നം മാ​ലി​ന്യനി​ർ​മാ​ർ​ജ​ന സം​സ്ക​ര​ണരം​ഗ​ത്തും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ന​ട​പ്പി​ലാ​ക്കിവ​രു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നും സം​ഭ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു​ക്കു​ന്ന​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി​യോ​ട് മു​ഖം തി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പുപ​ദ്ധ​തി​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തിക്ക​ഴി​ഞ്ഞു.
വീ​ടു​ക​ളി​ൽനി​ന്നും പു​റ​ന്ത​ള്ളു​ന്ന ദ്ര​വ​മാ​ലി​ന്യ​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ക​ന്പോ​സ്റ്റ് പി​റ്റ് നി​ർ​മാ​ണം, ദ്ര​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പി​റ്റു​ക​ളു​ടെ നി​ർ​മാ​ണം, പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രുവാ​ർ​ഡി​ൽ കു​റ​ഞ്ഞ​ത് 50 ക​ന്പോ​സ്റ്റ് പി​റ്റു​ക​ൾ എ​ങ്കി​ലും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തി​നുപു​റ​മെ ഹ​രി​ത ക​ർ​മസേ​ന​ക​ൾ സ​ജീ​വ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റു​ക​ളും തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്നു​ണ്ട്.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ ഉ​ൾ​പ്പെ​ട്ട ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​രു​മാ​ന മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​ത്. ഇ​വ​ർ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സം​ഭ​രി​ക്കാ​നാ​ണ് പൊ​തുകേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ള​ക്ഷൻ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് പി​ന്നീ​ട് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യ്ക്കും മ​റ്റും കൈ​മാ​റു​ക​യാ​ണ് പ​തി​വ്.
ഇ​ത്ത​രം നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും ന​ൽ​കും. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വ​ലി​യ മു​ന്നേ​റ്റംത​ന്നെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തോ​ടെ കൂ​ടു​ത​ൽ തൊ​ഴി​ൽദി​ന​ങ്ങ​ളും ല​ഭി​ക്കും. നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സാ​മ​ഗ്രി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ന​ൽ​കേ​ണ്ട​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തി​നു​ള്ള ടെ​ണ്ട​ർന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രു​ന്ന​തേ​യു​ള്ളു. ഹ​രി​തകേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക്ക​ര​ണരം​ഗ​ത്ത് മി​ക​ച്ച മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ശു​ചി​ത്വപ​ദ​വി ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത നാ​ളു​ക​ളി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. സ​മ​ഗ്ര​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നഘ​ട​ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ശു​ചി​ത്വപ​ദ​വി ന​ൽ​കു​ന്ന​ത്. പ​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ്ര​ത്യേ​കസ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വപ​ദ​വി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​ടാ​നാ​ണ് പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​പ്പോ​ൾ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തിവരു​ന്ന​ത്.