വീ​ര​ൻ​മ​ല -വ​ട​ക്കും​മു​റി റോ​ഡ് ത​ക​ർ​ന്നു
Thursday, October 1, 2020 10:03 PM IST
ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കംചെ​ന്ന റോ​ഡാ​യ വീ​ര​ൻ​മ​ല -വ​ട​ക്കും​മു​റി റോ​ഡ് ത​ക​ർ​ച്ച​യി​ൽ. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നുകീ​ഴി​ലു​ള്ള റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി.
ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം നാ​ട്ടു​കാ​ർ കു​ഴി​ക​ൾ നി​ക​ത്തി​യി​രു​ന്നു. നി​ല​വി​ൽ ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.
ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഇ​തു വ​ഴി സ​ഞ്ച​രി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും ഇ​തി​ലെ ഓ​ട്ടം വ​രാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഗ്രാ​മ​വി​സ​ന ഫ​ണ്ടി​ൽ നി​ന്നും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
അടിയന്തരമായി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.