മെ​ഗാ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം: ന​ട​പ​ടി പൂ​ർ​ത്തി​യാ​യി
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലെ മെ​ഗാ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ മു​ട്ടം റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​ർ മു​ത​ൽ മു​ട്ടം ബ​സ്‌സ്റ്റാൻഡ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നും മാ​ലി​ന്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ പ​രി​ശോ​ധ​ന​യി​ൽ നി​ശ്ച​യി​ച്ചു.
യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ച്ച് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ശാ​ഖ​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ, സ്ലാ​ബു​ക​ൾ ഇ​ല്ലാ​ത്ത ഓ​ട​ക​ൾ, ക​ലു​ങ്കു​ക​ൾ, ദി​ശാ​സൂ​ചി​ക​ക​ൾ ചെ​ളി​പി​ടി​ച്ച് വ്യ​ക്ത​മ​ല്ലാ​ത്ത അ​വ​സ്ഥ, ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ തെ​റ്റാ​യ സ്ഥാ​നം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ടെ വി​വ​രശേ​ഖ​ര​ണം ന​ട​ത്തി. നി​ര​ന്ത​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വ​ള​വു​ക​ൾ സ​മീ​പ വ​സ്തു ഉ​ട​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി പ​രി​ശോ​ധി​ച്ചു. ര​ണ്ടി​ന് തൊ​ടു​പു​ഴ-​മു​ട്ടം റോ​ഡ്, നാ​ല് ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് രാ​വി​ലെ എ​ട്ടുമു​ത​ൽ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി എ​എ​ക്സ്ഇ, തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ടു​പു​ഴ ട്രാ​ഫി​ക് പോ​ലീ​സ് എ​സ്ഐ, പോ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.