നെ​യ്യ​ശേ​രി - തോ​ക്കു​ന്പ​ൻ​സാ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 192 കോ​ടി; ടെ​ണ്ട​ർ ഉ​ട​ൻ: പി.​ജെ.​ ജോ​സ​ഫ്
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ : സം​സ്ഥാ​ന സ​ർ​ക്കാ​ർ റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ നെ​യ്യ​ശേ​രി - തോ​ക്കു​ന്പ​ൻ​സാ​ഡി​ൽ റോ​ഡി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. 192 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് കെ​ഐ​സ്ടി​പി ത​യാ​റാ​ക്കിക്ക​ഴി​ഞ്ഞു.
ജ​ർ​മ​ൻ ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക​രി​മ​ണ്ണൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച് നെ​യ്യ​ശേ​രി - തൊ​മ്മ​ൻ​കു​ത്ത് - നാ​ര​ങ്ങാ​നം - മു​ണ്ട​ൻ​മു​ടി - വ​ണ്ണ​പ്പു​റം - മു​ള്ള​രി​ങ്ങാ​ട് - പ​ട്ട​യ​ക്കു​ടി - വ​ഞ്ചി​ക്ക​ൽ വ​രെ​യു​ള്ള 33.15 കി​ലോ മീ​റ്റ​ർ ദൂ​ര​മാ​ണ് ബി​എം ആ​ന്‍റ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള റോ​ഡ് പ​ര​മാ​വ​ധി വീ​തി കൂ​ട്ടി​യും ക​ലു​ങ്കു​ക​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി എ​ന്നി​വ നി​ർ​മി​ച്ചു​മാ​ണ് റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ക​യ​റ്റ​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​കും.
തൊ​മ്മ​ൻ​കു​ത്ത്, ആ​ന​യാ​ടി കു​ത്ത്, കോ​ട്ട​പ്പാ​റ, മീ​നു​ളി​യാ​ൻ​പാ​റ, കാ​റ്റാ​ടി​ക്ക​ട​വ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. തൊ​മ്മ​ൻ​കു​ത്തി​ൽ പു​തി​യ പാ​ല​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കും. ക​രി​മ​ണ്ണൂ​ർ, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട പ​ദ്ധ​തി.
ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും അ​ഞ്ചു വ​ർ​ഷ​ത്തെ മെ​യി​ന്‍റ​ന​ൻ​സു​മാ​ണ് ക​രാ​റി​ൽ ഉ​ണ്ടാ​വു​ക.
റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഈ ​റോ​ഡ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ഈ ​മാ​സം പ​കു​തി​യോ​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
പ്ലാന്‍റേ​ഷ​ൻ മു​ത​ൽ തൊ​മ്മ​ൻ​കു​ത്ത് വ​രെ​യു​ള്ള ഭാ​ഗ​വും ആ​ർ​പ്പാ​മ​റ്റം - ക​രി​മ​ണ്ണൂ​ർ റോ​ഡും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
ത​ല​ക്കോ​ട് - ബ്ലാ​ത്തി​ക്ക​വ​ല റോ​ഡി​ന്‍റെ വെ​ള്ള​ക്ക​യം മു​ത​ലു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​രം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ചാ​ത്ത​മ​റ്റം - മു​ള്ള​രി​ങ്ങാ​ട് റോ​ഡി​ന്‍റെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ഭാ​ഗം നേ​ര​ത്തെ ബി​എം ആ​ന്‍റ് ബി​സി നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.​
കു​ന്നം മു​ത​ൽ പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം വ​രെ​യു​ള്ള ഭാ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 2.10 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.