നൂ​റ്റാ​ണ്ടു പി​ന്നി​ട്ട പി​ബി ന​ന്പ​ർ 9-ന് ​ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ദ​രം
Sunday, October 18, 2020 12:14 AM IST
മൂ​ന്നാ​ർ: കെ​ഡി​എ​ച്ച്പി ക​ന്പ​നി​ക്ക് ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ദ​രം. രാ​ജ്യ​ത്ത് നൂ​റു​വ​ർ​ഷം തി​ക​ച്ച കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ പോ​സ്റ്റ് ബോ​ക്സ് (പി​ബി) ന​ന്പ​ർ 9 നൂ​റു​വ​ർ​ഷ​മാ​യി ക്രി​യാ​ത്മ​ക​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

1920-ലാ​ണ് മൂ​ന്നാ​റി​ലെ ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി പി​ബി ന​ന്പ​ർ 9 എ​ടു​ത്ത​ത്. ക​ന്പ​നി​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ത​പാ​ൽ ഉ​രു​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ബോ​ക്സ് തു​ട​ങ്ങി​യ​ത്. നൂ​റു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ക​ന്പ​നി​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ത​പാ​ൽ ഉ​രു​പ​ടി​ക​ൾ പി.​ബി ന​ന്പ​ർ 9-ലൂ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ​ത​ന്നെ അ​തി​പു​രാ​ത​ന പോ​സ്റ്റ് ബോ​ക്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​ന്നാ​ണി​ത്. പോ​സ്റ്റ്മാ​സ്റ്റ​ർ കെ. ​മു​രു​ഗ​യ്യ, ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​സ്റ്റ് മൂ​ന്നാ​ർ ഡി​വി​ഷ​ൻ പി. ​ര​മേ​ഷ്, പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് പു​ര​സ്കാ​രം കെ​ഡി​എ​ച്ച്പി ക​ന്പ​നി എം​ഡി മാ​ത്യു ഏ​ബ്ര​ഹാ​മി​ന് കൈ​മാ​റി.