മ്ലാ​മ​ല​യി​ൽ താ​ത്കാ​ലി​ക പാ​ലം; നാ​ളെ തു​റ​ന്നു കൊ​ടു​ക്കും
Sunday, October 18, 2020 10:11 PM IST
പീ​രു​മേ​ട് : മ്ലാ​മ​ല​യി​ൽ നൂ​റ​ടി പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പ്രാ​രം​ഭ​ഘ​ട്ട​മാ​യി താ​ൽ​ക്കാ​ലി​ക പാ​ലം പൂ​ർ​ത്തി​യാ​ക്കി. താ​ൽ​ക്കാ​ലി​ക പാ​ലം നാ​ളെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കും. ര​ണ്ടു​വ​ർ​ഷം ഗ്യാ​ര​ണ്ടി​യു​ള്ള പാ​ല​മാ​ണ് താ​ൽ​ക്കാ​ലി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റ​ടി കോ​ണ്‍​ക്രീ​റ്റു പാ​ലം 18 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ്ലാ​മ​ല ഫാ​ത്തി​മ മാ​താ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ എ​ഴു​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

പാ​ലം നി​ർ​മി​ക്കു​ന്ന കാ​ല​യ​ള​വി​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണം എ​ന്നും കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു​ന്പ് കൈ​വ​രി​ക​ൾ ഉ​ള്ള താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ച​ത്. നി​ർ​ദി​ഷ്ട നൂ​റ​ടി പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള, 100 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ബ്രി​ട്ടീ​ഷുകാ​ർ പ​ണി​ത പ​ഴ​യ പാ​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി താ​ത്കാ​ലി​ക യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക പാ​ല​ത്തി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ജി​ല്ലാപ​ഞ്ചാ​യ​ത്ത് 19 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ​പാ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​വാ​നു​ള്ള സാ​ധ്യ​ത നി​ല നി​ന്നി​രു​ന്ന​തി​നാ​ൽ പൊ​തു ജ​നതാ​ൽ​പ​ര്യാ​ർ​ത്ഥം മ്ലാ​മ​ല ഇ​ണ്ട​ൻ​ചോ​ല റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും വി​ക​സ​ന​സ​മി​തി നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.