ഡോ​ബി​പ്പാ​ല​ത്തെ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Sunday, October 18, 2020 10:11 PM IST
മൂ​ന്നാ​ർ: ടോ​പ്പ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഹൈ​റേ​ഞ്ച് സ്കൂ​ളി​നോ​ടു​ചേ​ർ​ന്ന് മാ​ട്ടു​പ്പെ​ട്ടി​യി​ലെ ഡോ​ബി​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഡോ​ബി​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്ക് എ​ത്തു​ന്ന​തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നും ഏ​റെ​ദൂ​രം യാ​ത്ര​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 16- ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യാ​സ്ഥ​രും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ഇ​രു​ന്പു​കൊ​ണ്ട് നി​ർ​മി​ച്ച് പാ​ലം പാ​റ​ക്കെ​ട്ടു​ക​ളും ത​ടി​ക​ളും വ​ന്ന​ടി​ഞ്ഞാ​ണ് ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലാ​താ​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വീ​ണ് ഒ​രു തൊ​ഴി​ലാ​ളി​യു​ടെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.