ഏ​ലം ത​ട്ട​ക​ൾ മോ​ഷ്ടിച്ചവരെ അറസ്റ്റുചെയ്തു
Sunday, October 18, 2020 10:11 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ : ഏ​ലം ത​ട്ട​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ധാ​ന പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ഉ​ള്ള തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വാ​ളാ​ർ​ഡി പാ​ണ്ഡ്യ​ൻ എ​സ്റ്റേ​റ്റി​ൽ നി​ന്നും 15,000 രൂ​പ വി​ല​വ​രു​ന്ന ഏ​ല​ത​ട്ട​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9 മ​ണി​യോ​ടെ കൂ​ടി​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി പാ​ണ്ഡ്യ​ൻ എ​സ്റ്റേ​റ്റി​ൽ നി​ന്നും ഏ​ലം ത​ട്ട​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി വി​റ്റ​ത്. ഒ​രു ത​ട്ട​ക്ക് 100 രൂ​പ ക​ണ​ക്കി​ന് 15,000 രൂ​പ​യു​ടെ ഏ​ല​ത്ത​ട്ട​ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്, എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച 2 ഓ​ട്ടോ​റി​ക്ഷ​ക​ൾ ഏ​ല​ത്ത​ട്ട​ക​ളു​മാ​യി പോ​യ വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ 23, ജ​സ്റ്റി​ൻ 24എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും, ചോ​ദ്യം ചെ​യ്യ​ലി​നോ​ടു​വി​ൽ മോ​ഷ​ണ​വ​സ്തു ആ​ണെ​ന്ന് അ​റി​യാ​തെ പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പ്ര​ധാ​ന പ്ര​തി​ക​ളാ​യ വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി സ്വ​ദേ​ശി ര​മേ​ശ് 36, മ​ണി 30, കു​ഞ്ഞു​കു​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന​ൻ 28, ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്.