ലൈ​ബ്ര​റി​ക​ൾ അ​ട​ഞ്ഞു: തൊ​ഴി​ൽരം​ഗ​ത്തുനി​ന്നു പ​ലാ​യ​നം
Monday, October 19, 2020 10:21 PM IST
ജോ​ലാ​ൽ ജോ​സ്

തൂ​ലി​ക പ​ട​വാ​ളി​നേ​ക്കാ​ൾ ശ​ക്ത​മാ​ണെ​ന്നാ​ണ് ചൊ​ല്ല്. ഏ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ- വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യ്ക്ക് ചാ​ല​ക ശ​ക്തി​യാ​യി നി​ൽ​ക്കു​ന്ന​ത് ആ​ശ​യ​ങ്ങ​ൾ സം​വേ​ദ​നം ചെ​യ്യു​ന്ന പു​സ്ത​ക​ങ്ങ​ളും അ​വ​യു​ടെ ശേ​ഖ​രം അ​ട​ങ്ങി​യി​രി​ക്കു​ന്ന ലൈ​ബ്ര​റി​ക​ളു​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ഗ്ര​ന്ഥ​ശാ​ല​ക​ൾ പ​ല​തും അ​ട​ച്ചി​ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

ലൈ​ബ്ര​റി​ക​ൾ നി​ശ്ച​ല​മാ​യി

കോ​വി​ഡുമൂ​ലം കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ച്ച​തോ​ടെ അ​വ​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നാ​യി മാ​റി​യ​തോ​ടെ കോ​ള​ജ്, സ്കൂ​ൾ ലൈ​ബ്ര​റി​ക​ളി​ൽ നി​ന്ന് പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്ത് അ​റി​വി​ന്‍റെ ച​ക്ര​വാ​ളം വി​ക​സി​പ്പി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​നു ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ ജി​ല്ല​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന വാ​യ​ന​ശാ​ല​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് നോ​വ​ലു​ക​ളും ക​ഥ​ക​ളും ക​വി​ത​ക​ളും വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളാ​യ ലേ​ഖ​ന​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ്ര​ന്ഥ ശാ​ല​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ വ​രാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

പ​രി​ശീ​ല​ന​ങ്ങ​ളും നി​ല​ച്ചു

കോ​വി​ഡുമൂ​ലം ക​ലാ, കാ​യി​ക , സം​ഗീ​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും നി​ല​ച്ച സ്ഥി​തി​യാ​യി. യോ​ഗ​യ്ക്ക് പു​റ​മെ കു​ങ്ഫു, ക​രാ​ട്ടെ, ജൂ​ഡോ തു​ട​ങ്ങി​യ ആ​യോ​ധ​ന ക​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി വ​ന്നി​രു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചുപൂ​ട്ടു​ക​യും പ​രി​ശീ​ല​ക​ർ തൊ​ഴി​ൽ ര​ഹി​ത​രാ​കു​ക​യും ചെ​യ്തു. വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം നേ​ടിവ​ന്നി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ട​ത്താ​നാ​വു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ഇ​വി​ടെ നൃ​ത്തം, സം​ഗീ​തം, ചി​ത്ര​ര​ച​ന തു​ട​ങ്ങി വി​വി​ധ ക​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി വ​ന്നി​രു​ന്ന ക​ലാ​കാ​രന്മാർ​ക്കും തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​താ​യി.

ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും മ​റ്റും ന​ട​ന്നു വ​ന്നി​രു​ന്ന ക​ലാ, സം​ഗീ​ത പ​രി​ശീ​ല​ന​ങ്ങ​ളും അ​പ്പാ​ടെ നി​ല​ച്ചു. തൊ​ടു​പു​ഴ ഉ​പാ​സ​ന പോ​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച നി​ല​യി​ൽ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി വ​ന്നി​രു​ന്നു.

കോ​ച്ചിം​ഗ്
ക്ലാ​സു​ക​ൾ​ക്കും മു​ട​ക്കം

ആ​ഴ്ച​യി​ലോ മാ​സ​ത്തി​ലോ ഒ​രി​ക്ക​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ലൈ​ബ്ര​റി​ക​ളെ​യും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ​യും ച​ലി​പ്പി​ച്ചി​രു​ന്ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​ക​ൾ, ച​ർ​ച്ചാ​ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഇ​ല്ലാ​താ​യ​ത് കോ​വി​ഡി​ന്‍റെ ബാ​ക്കി പ​ത്ര​മാ​ണ്.

വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​താ​യ​ത് സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ധാ​രാ​ളം യു​വ​ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡുമൂ​ലം പി​എ​സ്‌​സി​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ന​ട​ത്തി​വ​ന്നി​രു​ന്ന പ​രീ​ക്ഷ​ക​ളും മ​റ്റും മാ​റ്റിവ​ച്ച​ത് ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.