ജെ​പി​എം കോ​ള​ജി​ൽ മു​ള​വ​നം ഒ​രു​ങ്ങു​ന്നു
Monday, October 19, 2020 10:26 PM IST
ക​ട്ട​പ്പ​ന: പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ൻ​ലീ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജി​ൽ മു​ള​വ​നം ഒ​രു​ങ്ങു​ന്നു. കോ​ള​ജി​ലെ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് മു​ള​ങ്കാ​ട് ഒ​രു​ങ്ങു​ന്ന​ത്. മൂ​ന്ന​ടി അ​ക​ല​ത്തി​ൽ ഏ​ക​ദേ​ശം 300-ഓ​ളം മു​ള ന​ട്ടു​ക​ഴി​ഞ്ഞു. റ​ണ്ണിം​ഗ് ബാം​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ല്ലി​യാ​ണ് കൂ​ടു​ത​ലും ന​ട്ട​ത്. ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി ര​ണ്ട് ചെ​റി​യ കു​ള​ങ്ങ​ളും ഇ​വി​ടെ നി​ർ​മി​ച്ചു.
കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളൂം ഗ്രീ​ൻ ലീ​ഫ് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം മു​ള​ന​ടീ​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​തു​കൂ​ടാ​തെ ഗ്രീ​ൻ​ലീ​ഫ് ഈ ​വ​ർ​ഷം ര​ണ്ടാ​യി​ര​ത്തോ​ളം മു​ള പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലും ന​ട്ടി​രു​ന്നു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് വെ​ട്ടി​ക്കു​ഴ നി​ർ​വ​ഹി​ച്ചു. സി.​പി. റോ​യി, ബേ​ബി മാ​മൂ​ട്ടി​ൽ, ഫാ. ​ജോ​ബി, ബി. ​വി​നോ​ദ്, അ​ഭി​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.