വെ​ളു​ത്തു​ള്ളി വി​ല താ​ഴോ​ട്ട്
Thursday, October 22, 2020 11:46 PM IST
മ​റ​യൂ​ർ: പൊ​തു​വി​പ​ണി​യി​ൽ ഉ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു വി​ല കു​തി​ച്ചു​ക​യ​റു​ന്പോ​ൾ കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വെ​ളു​ത്തു​ള്ളിയുടെ വി​ല താ​ഴോ​ട്ട്.

വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള കാ​ന്ത​ല്ലൂ​ർ വ​ട്ട​വ​ട വെ​ളു​ത്തു​ള്ളി​ക്ക് വി​ല കു​ത്ത​നെ ഇ​ടി​യു​ക​യു​മാ​ണ്. 400 മു​ത​ൽ 500 വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന വെ​ളു​ത്തു​ള്ളി​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 150 മു​ത​ൽ 200 രൂ​പ വ​രെ​യാ​ണെ​ന്ന് വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​ൻ ജ​യ​രാ​ജ് പ​റ​യു​ന്നു.

കാ​ല​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി വെ​ളു​ത്തു​ള്ളി കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വി​ല​യി​ടി​വു​മൂ​ലം വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ച്ചാ​ണ് വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്തല​ത്തി​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ അ​വി​ടേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തും തി​രി​ച്ച​ടി​യാ​വു​ന്നു​ണ്ട്.