ക്വാറികളുടെ നിരോധനം: നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലെ​ന്ന്
Friday, October 23, 2020 9:49 PM IST
ചെ​റു​തോ​ണി: ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ക​യും മ​ണ​ൽ​വാ​ര​ൽ നി​രോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള വി​ല​വ​ർ​ധ​ന​വ് ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ല​വ​ർ​ധ​ന​വു​മൂ​ലം വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം നി​ല​യ്ക്കു​ക​യാ​ണ്. ക​ല്ല്, മ​ണ​ൽ എ​ന്നി​വ​യ്ക്കാ​യി മ​റ്റ് ജി​ല്ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ ഇ​ര​ട്ടി​യി​ല​ധി​കം വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളെ വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ന​ൽ​കു​ന്ന നാ​ലു​ല​ക്ഷം രൂ​പ​കൊ​ണ്ട് പ​കു​തി നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല.
സി​മ​ന്‍റ്, ക​ന്പി, മെ​റ്റ​ൽ, ഗ്രാ​വ​ൽ, പാ​റ​പ്പൊ​ടി, പാ​റ​ക്ക​ല്ല് എ​ന്നി​വ​യ്ക്കു​ണ്ടാ​യ അ​മി​ത​വി​ല​യാ​ണ് കാ​ര​ണം. മ​ണ​ലും ക​ല്ലും ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി തു​ക എ​ട്ടു​ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.