നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Friday, October 23, 2020 9:49 PM IST
തൊ​ടു​പു​ഴ: ​നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി.​കോ​ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ സെ​സി​ൽ അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ടാ​ണ് ഡി​ജി​പി,ഇ​ടു​ക്കി എ​സ്പി,ഐ​ജി,തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.​
ന​ഗ​ര​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ത​ന്‍റെ ഫ്ളാ​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​കേ​ര​ള​ത്തി​നു പു​റ​ത്തു താ​മ​സി​ക്കു​ന്ന ത​നി​ക്ക് മ​തി​യാ​യ സം​ര​ക്ഷം ന​ൽ​ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ അ​തേ സ​മ​യം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി നോ​ക്കു​കൂ​ലി വാ​ങ്ങു​ന്ന​തു പ​തി​വാ​യി മാ​റു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.​അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.