മാ​പ്പ​ത്തോ​ണ്‍ പൂ​ർ​ത്തി​യാ​ക്കി; പ​ച്ച​ത്തു​രു​ത്തു​ക​ളെ ഇ​നി തൊ​ട്ട​റി​യാം
Friday, October 23, 2020 9:54 PM IST
തൊ​ടു​പു​ഴ : ജി​ല്ല​യി​ലെ പ​ച്ച​ത്തു​രു​ത്തു​ക​ളെ തൊ​ട്ട​റി​യാ​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​പ്പ​ത്തോ​ണ്‍ സം​വി​ധാ​ന​ത്തി​ലാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ 25 പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ​യും മാ​പ്പ​ത്തോ​ണ്‍ പൂ​ർ​ത്തി​യാ​ക്കി. ഈ ​ഡി​ജി​റ്റ​ൽ ഫ​യ​ലു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഐ​ടി മി​ഷ​ന് ന​ൽ​കി​യ​താ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​എ​സ്.​മ​ധു പ​റ​ഞ്ഞു.
ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലി​രു​ന്നും കേ​ര​ള​ത്തി​ലെ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ​ച്ച​ത്തു​രു​ത്തു​ക​ളെ അ​റി​യു​ന്ന​തി​നാ​ണ് ഉ​പ​ഗ്ര​ഹ മാ​പ്പിം​ഗി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.
ഓ​രോ പ​ച്ച​ത്തു​രു​ത്തും സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം, വി​സ്തീ​ർ​ണം, ഇ​നം, വൃ​ക്ഷ​ത്തൈ​ക​ൾ, വ​ള്ളി​ച്ചെ​ടി​ക​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ എ​ണ്ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഓ​രോ പ​ച്ച​ത്തു​രു​ത്തും നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ മാ​പ്പ​ത്തോ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​കാം.
തൈ​ക​ൾ ന​ശി​ച്ചു​പോ​യാ​ൽ അ​വ​യ്ക്ക് പ​ക​രം ന​ടാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​കാ​ര​പ്ര​ദ​മാ​കും. പ​ച്ച​ത്തു​രു​ത്തു​ക​ൾ​ക്ക് ഉ​ദ്ദേ​ശി​ച്ച വ​ള​ർ​ച്ച​യെ​ത്തു​ന്ന​തു​വ​രെ​യു​ള്ള പ​രി​പാ​ല​നം കു​റ്റ​മ​റ്റ​നി​ല​യി​ൽ നി​ർ​വ​ഹി​ക്കാ​നുമാകും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ എം.​പി. ശ​ശി​കു​മാ​ർ, വി.​എ.​പീ​താം​ബ​ര​ൻ, കെ.​ജി.​ അ​രു​ണ്‍​കു​മാ​ർ, ഗീ​ത സാ​ബു, അ​മ​ലു ഷാ​ജു, എം.​സ​ലിം, ഫെ​ലി​ക്സ് ത​ങ്ക​ച്ച​ൻ, അ​ല​ൻ മാ​ർ​ട്ടി​ൻ ടോ​മി, മേ​ഘ രാ​ജ​ൻ, എ​ബി വ​ർ​ഗീ​സ്, അ​ശ്വ​തി കൃ​ഷ്ണ​ൻ, മ​നീ​ഷ ലൂ​ക്കോ​സ്, ആ​ഗ്ന​സ് മ​രി​യ ആ​ന്‍റ​ണി എ​ന്നി​വ​ർ ഗ്രൂ​പ്പു​ക​ളാ​യി ഓ​രോ ഇ​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ മാ​പ്പ​ത്തോ​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യ​ത്.