പൊ​തു​നി​ര​ത്തി​ലെ മ​ത്സ്യവി​ൽ​പ​ന നി​രോ​ധി​ക്കും
Friday, October 23, 2020 9:58 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന - നെ​ടു​ങ്ക​ണ്ടം സം​സ്ഥാ​ന പാ​ത​യി​ൽ പു​ളി​യ​ൻ​മ​ല​യി​ൽ ന​ട​ക്കു​ന്ന മ​ത്സ്യ ചി​ല്ല​റ, മൊ​ത്ത​വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ അ​റി​യി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജു​വാ​ൻ ഡി. ​മേ​രി, വി​നേ​ഷ് ജേ​ക്ക​ബ്, ബി​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ, പേ​ഴ​യ്ക്കാ​പ്പ​ള്ളി, തൊ​ടു​പു​ഴ, ഏ​റ്റു​മാ​നൂ​ർ, പാ​യി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ദി​വ​സേ​ന ലോ​റി​ക​ളി​ൽ മ​ത്സ്യം എ​ത്തി​ച്ച് പു​ളി​യ​ൻ​മ​ല - നെ​ടു​ങ്ക​ണ്ടം റോ​ഡി​ലാ​ണ് മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് മ​ലി​നീ​ക​ര​ണ​വും ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.

മൊ​ത്ത​വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് മ​ത്സ്യം വാ​ങ്ങു​ന്ന ചി​ല്ല​റ വ്യാ​പാ​രി​ക​ൾ മ​ത്സ്യം പൊ​തു​വ​ഴി​യി​ലി​ട്ട് പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണ്.